നിങ്ങളുടെ സുഹൃത്തുക്കളുമായുള്ള മീറ്റപ്പുകൾ എളുപ്പത്തിൽ ഏകോപിപ്പിക്കുന്നത് മുതൽ ഗ്രൂപ്പ് ചാറ്റിൽ പങ്കിടാനുള്ള ചിത്രങ്ങൾ സൃഷ്‌ടിക്കുന്നത് വരെ, ഏത് കാര്യത്തിലും സഹായം നേടുന്നത് Meta AI എളുപ്പമാക്കുന്നു, എല്ലാം WhatsApp-ന്റെ സുരക്ഷയിലും സ്വകാര്യതയിലും ചെയ്യാം.
എല്ലാ ഉപയോക്താക്കൾക്കും ഫീച്ചറുകൾ ലഭ്യമാകണമെന്നില്ല. ലഭ്യതയെ കുറിച്ച് ഇവിടെ നിന്ന് കൂടുതലറിയുക.
ഒരു ഗണിതശാസ്‌ത്ര പ്രശ്‌നത്തിന് ഉത്തരം കണ്ടെത്തുന്നത് മുതൽ ഒരു ഫോട്ടോ എഡിറ്റ് ചെയ്യുന്നതോ ഗ്രൂപ്പ് ചാറ്റിലെ എല്ലാവർക്കും അംഗീകരിക്കാൻ കഴിയുന്ന ഒരു റെസ്‌റ്റോറന്റ് കണ്ടെത്തുന്നതോ വരെ—നിങ്ങൾ തിരഞ്ഞടുക്കുന്നത് ടെക്‌സ്‌റ്റ് ആയാലും വോയ്‌സ് ആയാലും Meta AI ഉപയോഗിച്ച് സഹായം നേടുക.
നിങ്ങളുടെ ഫോട്ടോകൾ എഡിറ്റ് ചെയ്യാനോ നിങ്ങളുടെ ഗ്രൂപ്പ് ഐക്കണിനായി ഉപയോഗിക്കാനോ നിങ്ങളുടെ വീഡിയോ കോളിന്റെ പശ്ചാത്തലമായി സജ്ജീകരിക്കാനോ ചാറ്റിൽ അയയ്ക്കാനോ വേണ്ടി പുതിയ AI-സൃഷ്‌ടിച്ച ചിത്രങ്ങൾ സൃഷ്‌ടിക്കാനോ Meta AI ഉപയോഗിച്ച് നിങ്ങളുടെ ആശയങ്ങൾക്ക് ജീവൻ പകരൂ.
വായിക്കാത്ത സന്ദേശങ്ങൾ കുമിഞ്ഞുകൂടുമ്പോൾ, Meta AI അവ വേഗത്തിൽ സംഗ്രഹിക്കാൻ സഹായിക്കും, അതിലൂടെ നിങ്ങൾക്ക് സംഭാഷണത്തിലേക്ക് തിരികെ പോകാനാകും. നിങ്ങളുടെ സന്ദേശങ്ങൾ Meta-യ്‌ക്കോ WhatsApp-നോ വായിക്കാൻ കഴിയാത്ത വിധത്തിൽ അവ പ്രോസസ് ചെയ്യുന്നതിന് സ്വകാര്യ പ്രോസസിംഗ് സാങ്കേതികവിദ്യ Meta AI-യെ പ്രാപ്തമാക്കുന്നു.
WhatsApp വഴി ലഭ്യമായ AI അനുഭവങ്ങൾ ഉപയോഗിക്കുന്ന രീതിയിൽ നിങ്ങൾക്ക് നിയന്ത്രണമുണ്ട്. എല്ലായ്‌പ്പോഴുമെന്നത് പോലെ, നിങ്ങളുടെ വ്യക്തിപരമായ സന്ദേശങ്ങളും കോളുകളും ആദ്യാവസാനം എൻക്രിപ്‌റ്റ് ചെയ്‌ത് സംരക്ഷിച്ചിരിക്കുന്നു. നിങ്ങളുടെ വ്യക്തിപരമായ സന്ദേശങ്ങൾ ഉപയോഗിക്കുന്ന ഫീച്ചറുകൾക്ക്, Meta-യ്‌ക്കോ WhatsApp-നോ നിങ്ങളുടെ സന്ദേശങ്ങൾ വായിക്കാൻ കഴിയാത്ത വിധത്തിൽ പ്രതികരണങ്ങൾ സൃഷ്‌ടിക്കാൻ സ്വകാര്യ പ്രോസസ്സിംഗ് സാങ്കേതികവിദ്യ Meta AI-യെ പ്രാപ്തമാക്കുന്നു.
നിങ്ങൾ ചാറ്റിൽ തന്നെ ചോദിക്കുകയാണെങ്കിലോ WhatsApp-നുള്ളിലെ മറ്റ് AI അനുഭവങ്ങൾ അടുത്തറിയുകയാണെങ്കിലോ, Meta AI സഹായിക്കാൻ തയ്യാറാണ്, ഇത് ഉപയോഗിക്കാൻ നിരവധി മാർഗ്ഗങ്ങളുണ്ട്.
മനസ്സിലാക്കാനും സൃഷ്‌ടിക്കാനും അടുത്തറിയാനും Meta AI ഉപയോഗിച്ച് ചാറ്റ് ചെയ്യുക. നിങ്ങളുടെ അടുത്ത അവധിക്കാല ലക്ഷ്യസ്ഥാനം അന്വേഷിക്കുന്നത് മുതൽ ശരിയായ വാക്കുകൾ ഉപയോഗിച്ച് സന്ദേശങ്ങൾ എഴുതുന്നത് വരെ, Meta AI-യ്ക്ക് സഹായിക്കാനാകും.
നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്ന എന്തും സൃഷ്‌ടിക്കാൻ Meta AI ഉപയോഗിക്കുക, ഒരു സെൽഫി അപ്‌ലോഡ് ചെയ്‌ത ശേഷം നിങ്ങളെ ഏത് സാഹചര്യത്തിലും സങ്കൽപ്പിക്കുകയും നിങ്ങളുടെ ഗ്രൂപ്പ് ചാറ്റിലേക്ക് ഫലങ്ങൾ ��ങ്കിടുകയും ചെയ്യുക.
നിങ്ങളുടെ ഫോട്ടോ നിങ്ങൾ ആഗ്രഹിക്കുന്ന രൂപത്തിൽ നേടുക. പുതിയ പശ്ചാത്തലം ചേർക്കാനും ഒബ്‌ജക്റ്റ് നീക്കം ചെയ്യാനും ഇത് ഒരു ഇല്ലസ്‌ട്രേഷനാക്കി മാറ്റാനും മറ്റും Meta AI-യോട് ആവശ്യപ്പെടുക.
നിങ്ങൾക്ക് അറിയാത്ത ഒരു ചെടിയുടെ ഫോട്ടോ എടുത്തിട്ടുണ്ടെങ്കിലോ ഒരു ഗണിതശാസ്‌ത്ര ആശയം മനസ്സിലാക്കാൻ സഹായം ആവശ്യമുണ്ടെങ്കിലോ, നിങ്ങളുടെ ഫോട്ടോകളിലുള്ളതിനെ കുറിച്ച് മനസ്സിലാക്കാൻ Meta AI ഉപയോഗിക്കുക.